ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈം വീഡിയോ അനാവരണം ചെയ്യുന്നു
ഫാമിലി കോമഡി ഡ്രാമയായ ‘ഹലാൽ ലൗ സ്റ്റോറിയുടെ’ റിബ്-ടിക്ലിംഗ് ട്രെയ്‌ലർ ആമസോൺ പ്രൈം വീഡിയോ അനാവരണം ചെയ്യുന്നു
സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത മലയാള ഡയറക്റ്റ്-ടു-സർവീസ് ചിത്രം പപ്പായ ഫിലിംസിന്റെ കീഴിൽ ആണ് നിർമ്മിക്കപ്പെട്ടത്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, സൗബിൻ ഷാഹിർ, ഗ്രേസ് ആന്റണി, ഷറഫുദ്ധീൻ എന്നിവർ പാർവതി തിരുവോത്തിനൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഇന്ത്യയിലും മറ്റ് 200 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള പ്രൈം അംഗങ്ങൾക്ക് 2020 ഒക്ടോബർ 15 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ഹലാൽ ലൗ സ്റ്റോറി സ്ട്രീം ചെയ്യാൻ കഴിയും
ഏറ്റവും പുതിയതും എക്സ്ക്ലൂസീവുമായ മൂവികൾ, ടിവി ഷോകൾ, സ്റ്റാൻഡ്-അപ്പ് കോമഡി, ആമസോൺ ഒറിജിനലുകൾ, ആമസോൺ പ്രൈം മ്യൂസിക്കിലൂടെ പരസ്യരഹിത മ്യൂസിക് ശ്രവിക്കൽ തുടങ്ങിയവകളുടെ അവിശ്വസനീയ മൂല്യം പരിധികളില്ലാതെ ആസ്വദിക്കാൻ ആമസോൺ പ്രൈം നിങ്ങൾക്കായി സമർപ്പിക്കുന്നു, കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ ഉൽപ്പന്ന സെലക്ഷനുകളുടെ അതിവേഗ സൗജന്യ ഡെലിവറി, മുന്തിയ ഡീലുകളിലേക്ക് നേരത്തെ തന്നെ പ്രവേശനം, പ്രൈം റീഡിംഗിൽ പരിധിയില്ലാത്ത വായന, പ്രൈം ഗെയിമിംഗിൽ മൊബൈൽ ഗെയിമിംഗ് കണ്ടന്റ് തുടങ്ങിയവ പ്രതിമാസം 129 രൂപ നിരക്കിൽ നിങ്ങൾക്ക് ലഭിക്കുന്നു.
ഇന്ത്യ, 2020 ഒക്ടോബർ 7: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്റർടെയ്‌നർ ചിത്രമായ ഹലാൽ ലൗ സ്റ്റോറിയുടെ ആവേശകരമായ പുതിയ ട്രെയിലർ ആമസോൺ പ്രൈം വീഡിയോ ഇന്ന് പുറത്തിറക്കി. ഓർത്തഡോക്സല്ലാത്ത സംവിധായകനായി ജോജു ജോർജ്, കമനീയമായ ഷെരീഫായി ഇന്ദ്രജിത്ത് സുകുമാരൻ, ഓർത്തഡോക്സ് കുടുംബത്തിൽ നിന്നുള്ള അവിവാഹിതനായ ചെറുപ്പക്കാരനായ തൗഫീക്ക് ആയി ഷറഫുദ്ധീൻ തുടങ്ങിയവർ ഗ്രേസ് ആന്റണി, പാർവതി തിരുവോത്തു എന്നിവരോടൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോമഡി നാടകത്തിന്റെ ട്രെയിലർ കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം സിനിമാ പ്രേമികളുടെ തികച്ചും അപൂർണ്ണമായ യാത്രയിലൂടെ നമ്മെ കൊണ്ടുപോകുന്നു, അവർ സ്വന്തം സിനിമ സൃഷ്ടിക്കുന്നതിൽ അഭിനിവേശമുള്ളവരും എന്നാൽ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് കുറച്ച് മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയരാവുകയുമാണ്.
സിനിമയുടെ നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതവിശ്വാസങ്ങൾ പാലിക്കുകയെന്നതാണ് ഈ സിനിമയുടെ ലക്ഷ്യം, തിരക്കഥയിൽ നിന്ന് കാസ്റ്റിംഗിലേക്കും മുഴുവൻ ഷൂട്ടിംഗ് പ്രക്രിയയിലേക്കും അവയെ ‘നിയമപരമായി’ നിലനിർത്തുന്നു. അവരുടെ വിശ്വാസങ്ങൾക്ക് അനുയോജ്യമായ ഒരു സിനിമ നിർമ്മിക്കാനുള്ള ശ്രമത്തിൽ, അരാജകത്വവും ആശയക്കുഴപ്പവും പിന്തുടരുന്നു!
ഇത്തവണ പ്രേക്ഷകരരുടെ ചിന്തയെ പിളർത്തുന്ന മറ്റൊരു ചിന്തോദ്ദീപകമായ ചിത്രത്തിലൂടെ സംവിധായകൻ സകാരിയ മുഹമ്മദ് പറഞ്ഞു, “എന്നെ സംബന്ധിച്ചിടത്തോളം ഹലാൽ ലൗ സ്റ്റോറി രസകരവും മനോഹരവും കഥപറച്ചിലിന്റെ എല്ലാ രൂപത്തിലുമുള്ള സ്മരണയുമാണ്. എന്നോടൊപ്പം ഈ കുഴപ്പകരമായ കോമഡി സാധ്യമാക്കി തന്ന എന്റെ സഹ-എഴുത്തുകാരായ മുഹ്സിൻ പരാരി, ആഷിഫ് കക്കോഡി എന്നിവരോട് ഞാൻ നന്ദി പ്രകടിപ്പിക്കുന്നു. ഞങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഒരു അതുല്യമായ വീക്ഷണകോണിൽ, ജീവിതത്തെ കൊണ്ടുപോകുന്നു, സിനിമയെന്നത് എല്ലാവർക്കുമുള്ളതാണെന്ന് വ്യക്തമാക്കാൻ ശ്രമിക്കുന്ന ഈ കാലോചിതമായ ചിത്രം പ്രേക്ഷകർ ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
ചിത്രത്തെക്കുറിച്ച് സംസാരിച്ച മലയാള ചലച്ചിത്ര വ്യവസായത്തിലെ സൂപ്പർതാരം ഇന്ദ്രജിത്ത് സുകുമാരൻ പറഞ്ഞു, “ഷെരീഫ് എന്ന കഥാപാത്രം തികച്ചും ലേയറാണ്. അഭിനയം എന്ന അഭിനിവേശം നേടിയെടുക്കാ
ൻ അദ്ദേഹം ആഗ്രഹിക്കുന്നു, എന്നാൽ അതേ സമയം തന്റെ വിശ്വാസങ്ങളെ പിന്തുടർന്ന് ശരിയായ രീതിയിൽ തന്നെയാകണം എന്നും അദ്ദേഹം ആഗ്രഹിക്കുന്നു. മറ്റുള്ളവരേക്കാൾ കൂടുതൽ വഴികളിലൂടെ ചിത്രം അവനെ സ്വാധീനിക്കുന്നു, ഇത്തരം പ്രക്രിയയിലൂടെ അയാളുടെ വ്യക്തിജീവിതത്തോടുള്ള കാഴ്ചപ്പാട് പൂർണ്ണമായും മാറുന്നു. ഹാസ്യവും സങ്കീർണ്ണവുമായ ഷെരീഫ് എന്ന കഥാപാത്രം അഭിനയിക്കുന്നത് ഒരു അത്ഭുതകരമായ അനുഭവമായിരുന്നു, എനിക്ക് ഈ അവസരം നൽകിയതിന് സക്കറിയയോടും ആഷിക് അബുവിനോടും ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും.“
ഒരുപാട് ബ്ലോക്ബസ്റ്ററുകൾ ഹിറ്റായതിലൂടെ സമീപകാലത്ത് ഏറ്റവും തിരക്കേറിയ നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജോജു ജോർജ് പറഞ്ഞു, “കോമഡി ചിത്രങ്ങളുടെ ഭാഗമാകുന്നത് എല്ലായ്പ്പോഴും രസകരമാണ്, പ്രത്യേകിച്ച് പിശകുകളിൽ മുഴുകിയിരിക്കുന്ന ഒന്ന്. ഈ ഹലാൽ സിനിമ സംവിധാനം ചെയ്യുന്നതിനുള്ള വെല്ലുവിളി ഏറ്റെടുക്കുമ്പോൾ സിറാജ് എന്ന എന്റെ കഥാപാത്രം നൽകുന്ന എതിർകാഴ്ചകളാണ് എന്നെ ആകർഷിക്കുന്നത്. എന്റെ കഥാപാത്രം ഓരോ ഘട്ടത്തിലും പോരാടുന്നത്, സിനിമയിലെ ഹാസ്യ മനോഹാരിത വിഭാവനം ചെയ്ത എഴുത്തുകാരുടെ മിഴിവാണ് ഇത്. അത്തരമൊരു അവിശ്വസനീയമായ കാസ്റ്റിനും ക്രൂവിനുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് അത്ഭുതകരമായ അനുഭവം തന്നെയായിരുന്നു.“
Trailer Link: https://www.youtube.com/watch?v=m2dBHSeYGEc
സംഗ്രഹം:
വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള അവിവാഹിതനായ തൗഫീക്ക് ചലച്ചിത്ര നിർമ്മാണത്തിൽ അതീവ തൽപരനാണ്. അദ്ദേഹം തന്റെ സിനിമാ സ്വപ്നങ്ങൾ നിരാകരിക്കപ്പെട്ട കേരളത്തിലെ ജനപ്രിയ ഇസ്ലാമിക് ഓർഗനൈസേഷനുകളിലൊന്നിൽ സജീവ പ്രവർത്തകനും പ്രധാന പങ്കും വഹിക്കുന്നു. തന്റെ സംഘടനയുടെ സാംസ്കാരിക വിഭാഗത്തിന്റെ ഒരു സംരംഭമായി ഒരു സിനിമ നിർമ്മിക്കുക എന്ന ആശയവുമായി റഹീമും ഷെരീഫും അദ്ദേഹത്തെ സമീപിക്കുന്നു. ജനപ്രിയ അസോസിയേറ്റ് ഡയറക്ടറായ സിരാജിനെ സംവിധായ പട്ടം ഏൽക്കാൻ വേണ്ടി അവർ ഉടൻ തന്നെ സമീപിക്കുകയും ചെയ്യുന്നു. ഹലാൽ നിലനിർത്തുക എന്നതാണ് ക്രൂവിനുള്ള ഏറ്റവും വലിയ വെല്ലുവിളി. (ഇസ്‌ലാമിക വിശ്വാസപ്രകാരം “നിയമാനുസൃതം” അല്ലെങ്കിൽ “ചെയ്യാൻ അനുവദിച്ചിരിക്കുന്നത്”) എന്നർഥമുള്ള ഖുറാൻ പദമായ ഹലാൽ ചലച്ചിത്രനിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്രൂ പാലിക്കുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നു. ആചാരനിഷ്ഠാരഹിതനായ സിറാജ് (ചലച്ചിത്ര സംവിധായകൻ) ഈ പ്രോജക്റ്റുമായി മുന്നോട്ട് പോകാൻ പാടുപെടുന്നു.
പ്രൈം വീഡിയോ കാറ്റലോഗിൽ പെട്ട ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള ആയിരക്കണക്കിന് ടിവി ഷോകളിലും സിനിമകളിലും ഹലാൽ ലൗ സ്റ്റോറി ലഭിക്കുന്നതാണ്. കൂടാതെ, ഇന്ത്യൻ ചിത്രങ്ങളായ സി യു സൂൺ, സുഫിയും സുജാതയം, വി, ഗുലാബോ സീതാബോ, ശകുന്തള ദേവി, പൊൻമഗൽ വന്ധാൽ, ലോ, , ഫ്രഞ്ച് ബിരിയാണി, പെൻഗ്വിൻ എന്നിവയും ഇന്ത്യൻ നിർമ്മിത ആമസോൺ ഒറിജിനൽ സീരീസുകളായ ബന്ദിഷ് ബാൻഡിറ്റ്സ്, ബ്രീത്ത്: ഇന്റു ദി ഷാഡോസ്, പാറ്റൽ ലോക്ക്, ഫോർ മോർ ശോട്ട്സ് പ്ലീസ്, ദി ഫാമിലി മാൻ, ഇൻസൈഡ് എഡ്ജ്, മേഡ് ഇൻ ഹെവൻ, അവാർഡ് നേടിയതും വിമർശനാത്മകവുമായ ആഗോള ആമസോൺ ഒറിജിനൽ സീരീസ് ടോം ക്ലാൻസിയുടെ ജാക്ക് റയാൻ, ദി ബോയ്സ്, ഹണ്ടേഴ്സ്, ഫ്ലീബാഗ്, ദി മാർവല്ലസ് മിസ്സിസ് മൈസൽ എന്നിവയെയും ഉൾക്കൊള്ളിക്കുന്നു. ആമസോൺ പ്രൈം അംഗങ്ങൾക്ക് അധിക ചിലവുകളില്ലാതെ ഇതെല്ലാം ലഭിക്കുന്നതാണ്. ഇതിന്റെ സേവനം ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബംഗാളി തുടങ്ങിയവയിൽ തലക്കെട്ടുകളെ ഉൾപെടുത്തുന്നു.
സ്മാർട്ട് ടിവികൾ, മൊബൈൽ ഉപകരണങ്ങൾ, ഫയർ ടിവി, ഫയർ ടിവി സ്റ്റിക്ക്, ഫയർ ടാബ്‌ലെറ്റുകൾ, ആപ്പിൾ ടിവി, തുടങ്ങിയവയിലൂടെ പ്രൈം അംഗങ്ങൾക്ക് ഹലാൽ ലൗ സ്റ്റോറി, എന്ന ചിത്രം എവിടെയും ഏത് സമയത്തും പ്രൈം വീഡിയോ ആപ്ലിക്കേഷനിൽ കാണാനാകും. പ്രൈം അംഗങ്ങൾക്ക് അവരുടെ മൊബൈൽ ഫോണുകളിലും ടാബ്‌ലറ്റുകളിലുമായി ഡൗൺലോഡ് ചെയ്തു അധികചെലവുകൾ ഇല്ലാതെ ഓഫ്ലൈനായി എപ്പിസോഡുകൾ എവിടെ വെച്ചും കാണാൻ സാധിക്കും.
പ്രതിവർഷം 999 അല്ലെങ്കിൽ പ്രതിമാസം 129 രൂപക്ക് അധിക ചിലവുകളില്ലാതെ ഇന്ത്യയിൽ പ്രൈം വീഡിയോ പ്രൈം അംഗത്തിന് ലഭിക്കുന്നതാണ്, പുതിയ ഉപഭോക്താക്കൾക്ക് www.amazon.in/prime ൽ കൂടുതൽ കണ്ടെത്താനും 30 ദിവസത്തെ സൗജന്യ ട്രയൽ സബ്സ്ക്രൈബ് ചെയ്യാനും കഴിയും.
.
Comments
Post a Comment